Sunday 18 September 2011

വിരഹം



ഇന്നലെ സന്ധ്യയിലെ  സൌഹൃദ സംഭാഷണം പ്രണയത്തെ കുറിച്ചായിരുന്നു .രണ്ടെണ്ണം അടിച്ചത് കൊണ്ടായിരിക്കാം അവന്‍ ഇന്നലെ  വല്ലാതെ വാചാലനായിരുന്നു.അവന്‍റെ
കുറെ അനുഭവങ്ങളും വേദനകളും കേള്‍ക്കാന്‍ സുഖമുള്ള ഒഴുക്കില്‍ പറഞ്ഞുകൊണ്ടേയിരുന്നു .അവന്‍റെ നഷ്ടങ്ങളുടെ കണക്കു പുസ്തകം നിറഞ്ഞു 
കവിഞ്ഞു എന്ന് പറഞ്ഞു കഴിഞ്ഞതും അവന്‍റെ കണ്ണ് നിറഞ്ഞു ഒഴുകുന്നത്‌ ഞാന്‍ കണ്ടു .പലപ്പോഴും അവന്‍ പറഞ്ഞു  കഴിഞ്ഞ കഥകള്‍ തന്നെയായിരുന്നു അന്നും പറഞ്ഞത് .വീണ്ടും വീണ്ടും മനസ്സില്‍ നിറയുന്ന വേദനകള്‍ ഇടയ്ക്ക് പറഞ്ഞു തീര്‍ത്തില്ലെങ്കില്‍ ഹൃദയം പൊട്ടി മരിച്ചുപോകും എന്ന് അവന്‍ ഇടയ്കിടെ പറയാറുണ്ട് .തലയാട്ടലും മൂളലും മാത്രമായി ഞാന്‍ അവന്‍റെ വേദനകള്‍ പകുതി 
ഏറ്റെടുത്തു .അപ്പോള്‍ അവനു അല്പം ആശ്വാസം ലഭിക്കും എന്ന് എനിക്കറിയാം .ആളൊഴിഞ്ഞ വഴിയോരത്തില്‍ പരസ്പരം കാണാത്ത ഇരുട്ടില്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.കുറെ പറഞ്ഞു കഴിഞ്ഞപ്പോള്‍  ഏതാനും നിമിഷം രണ്ടു പേരും മൂകമായിരുന്നു. അവന്‍റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ എന്ന് ആലോചിചിച്ചു മനസ് കാടു കയറി ഇരിക്കുകയായിരുന്നു .ആ നിശബ്തത മുറിച്ചു കൊണ്ട് അവന്‍ പെട്ടെന്ന് എന്നോട് ചോദിച്ചു "പ്രണയം '' എന്ന് പറഞ്ഞാലെന്താണ് ?
  പെട്ടെന്നുള്ള ചോദ്യത്തില്‍ ഞാനൊന്നു പതറി ,ഉത്തരം പറഞ്ഞില്ലെങ്കില്‍ അവന്‍റെ മുന്നില്‍ ഞാന്‍ മോശകാരനാവും .പിന്നെ പ്രണയത്തിന്‍റെ കുത്തക അവനു മാത്രമാകും . എന്തെങ്കിലും ഒന്ന് പറയണം  അവന്‍ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്. ആ ഇരിരുട്ടിലും  അവന്‍റെ മുഖത്തെ ആകാംഷ എനിക്ക് കാണാന്‍ കഴിയുന്നുണ്ട് .വിശാലമായ അനുഭവങ്ങള്‍ അധികമൊന്നും എനിക്കില്ലായിരുന്നു എന്‍റെ കൊച്ചു അനുഭവങ്ങള്‍ വെച്ച് ഞാന്‍ പറഞ്ഞു :മഞ്ഞും മഴയുംപൂക്കളും  കിളികളുംമരങ്ങളും  ശലഭങ്ങളും  മൃഗങ്ങളും ഉള്ള പകലും രാത്രിയുമില്ലാത്ത  നിലാവ് മാത്രമുള്ള നിഗൂഡമായ  ഒരു വനമാണ് പ്രണയം .
എന്‍റെ മറുപടി യില്‍ അവന്‍ തൃപ്തനായില്ല എന്ന് എനിക്ക് മനസ്സിലായി .എന്നോട് യാത്രപോലും പറയാതെഅവന്‍  ഇരുട്ടിലേക്ക് ലയിച്ചു . 

                                                                       

                                                         
വിരഹം 2
പതിവുകള്‍ മുറതെറ്റാതെ പോയി . സന്ധ്യകളില്‍  ഓവ് പാലത്തിലും ബസ്‌ സ്റ്റോപ്പിലും കുളിര്‍ കാറ്റിനോടപ്പം ഒരുപാടു ചാഞ്ഞിരുന്നു മയങ്ങി .ഞങ്ങളുടെ വേദനയും സ്നേഹവും പങ്കു വെച്ചതും ഈ സ്ഥലങ്ങളിലായിരുന്നു .ഒരു മൂക സാക്ഷിയായി പഴക്കം ചെന്ന ചിതലരിച്ച ബസ്‌ സ്റ്റൊപ്പും  ഓവ് പാലവും 
നന്മയുടെ സ്നേഹതീരം ഒരു പാട് സന്ധ്യകളില്‍ ഞങ്ങളെ ധന്യമാക്കിയിടുണ്ട് .  ഞാന്‍ വന്നിട്ട് കുറെ നേരമായി അവന്‍ എത്തിയിട്ടില്ല തീര്‍ച്ചയായും വരും 
ഇന്ന് ശമ്പളം കിട്ടുന്ന ദിവസമാണ്.വരാന്‍   അല്പം വൈകും .രണ്ടെണ്ണം അടിച്ചു മൂളിപാട്ടുമായി എന്നോടും നക്ഷത്രങ്ങളോടും ഇരുട്ടിനോടും അവന്‍റെ പ്രണയ നൊമ്പരം പറഞ്ഞു കണ്ണീര്‍ വാര്‍ക്കാന്‍ അവനെത്തും. പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത, അനുഭവിച്ചാല്‍ മതിയാകാത്ത നൊമ്പരമായി മരണം വരെ  നമ്മുടെ മാത്രമായിതാലോലിക്കാന്‍ പ്രണയ അനുഭവങ്ങള്‍ക്ക് മാത്രമേ കഴിയു എന്ന് അവന്‍ എന്നും പറയും  .ഒരു സിനിമ കഥ പോലെ അവന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ഒരു കേള്‍വി കാരനാകാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.വാക്കുകള്‍ ഇടമുറിയാതെപതിഞ്ഞ ശബ്ദത്തില്‍ അവന്‍ പറയുമ്പോള്‍ ആരും കേട്ടിരുന്നു പോകും . അന്നും കരഞ്ഞു  അത് പതിവുള്ളതിനാല്‍ എനിക്ക് അധികം വിഷമം തോന്നിയില്ല .എങ്കിലും അവന്‍റെ സ്നേഹത്തിനു ആത്മാര്‍ത്ഥത ഉണ്ടായിരുന്നു  മറ്റു ആളുകളോടും അങ്ങിനെ തന്നെയായിരുന്നു. അതിനാല്‍ എല്ലാവര്‍ക്കും അവനെ വളെരെ ഇഷ്ടം മായിരുന്നു .
 രാത്രിയുടെ പൂക്കളായ നക്ഷത്രങ്ങള്‍ക്ക്  അവന്‍റെ കഥകള്‍ കാണാ പാഠമായിരിക്കും.അത്രയ്ക്ക് നക്ഷത്രങ്ങളെ സ്നേഹിക്കുകയും കഥകള്‍ പങ്കു വെയ്കുകയും ചെയ്തിട്ടുണ്ട് .കൈമാറിയ സ്വപ്‌നങ്ങള്‍ ലക്‌ഷ്യം കാണാതെ കിതയ്ക്കുമ്പോള്‍  അവളും അവനെ  മറന്നു കാണും .കഴിഞ്ഞു പോയത് നല്ല കാലമായിരുന്നു  എങ്കിലും  നഷ്ടപെട്ടത്  വിലപെട്ടതുമായിരുന്നു.അന്ന് പിരിയുമ്പോഴും കൂരിരുട്ടില്‍ അവന്‍ എന്നോട് ചോദിച്ചു. പ്രണയം എന്നാലെന്താണ് .ഒന്നാലോചിച്ചു ഞാന്‍ പറഞ്ഞു  കുറെ അരുവികള്‍ ചേര്‍ന്ന് തോടും കുറെ തോടുകള്‍ ചേര്‍ന്ന് പുഴയും പല പുഴകള്‍ ചേര്‍ന്ന് നദിയും പല നദികള്‍  ചേര്‍ന്ന് കടലും. പ്രണയം നിഗൂഡമായ ആഴകടലാണ് .ഞാന്‍ പറഞ്ഞത് അവന്‍ തികച്ചും കേട്ടിരുന്നോ എന്ന് എനിക്കറിയില്ല .ആ കൂരിരുട്ടില്‍ അവന്‍ യാത്ര പറയാതെ പോകും എന്നെനിക്കു അറിയാം കാത്തു
നില്‍ക്കാതെ ഞാനും എന്‍റെ മാളത്തിലേക്ക് നടന്നു .

                                                                                                                       ലാലിസലാം 
                                                                                       

Friday 16 September 2011

വഞ്ചന


പുതുമയുടെ പുറം തോടണിഞ്ഞു
കന്നികാരനായി വരവ് 
പുതിയ രീതികള്‍ അറിയാതെ ...

പെയ്തൊഴിഞ്ഞ മാനം പോലെ മനസ് 
ഭരണകൂട ഭീകരതയുടെ ബാക്കി പത്രമായിരുന്നു 
മുന്‍ തലമുറ 
വഞ്ചന യില്ലാതെ കാപട്യം മില്ലാതെ 
ഈ ഉരുണ്ട ഭൂമിയില്‍ വീഴാതെ 
അയാള്‍ നടക്കുന്നു, ജനങ്ങള്‍ക്കായി .

മറുവശത്ത് ...
അധികാരത്തിന്‍റെ പൊയ്മുഖം 
അഴിഞ്ഞു വീണ നേതാക്കന്മാര്‍ 
കള്ളം സത്യമാക്കാന്‍ ശ്രമിക്കുകയും 
അത്ജനം വിശ്വസിച്ചു എന്ന് കരുതി 
തിരിഞ്ഞു നിന്നു ചിരികുമ്പോള്‍
നഷ്ടപെട്ടത് മനുഷ്യന്‍ എന്നപദത്തിന്‍റെ
മുല്യം തന്നെയായിരുന്നു .

അപ്പോഴും ,
പണവും അധികാരവും ഇല്ലാതെ 
കുറെ ആളുകള്‍  ജീവിക്കാന്‍ 
ശ്രമിക്കുകയല്ലായിരുന്നു
അല്ല  ജീവിക്കുകയായിരുന്നു 
നിയമത്തോടും ,
പ്രകൃതിയോടു ചേര്‍ന്ന് .


Monday 5 September 2011

പ്രണയമഴ


ഡിസംബര്‍ മാസത്തിലെ ഒരു പകലില്‍ .രാവിലെ തന്നെ ആകാശം മൂടികെട്ടിയിരുന്നു .ഒരു മഴക്കുള്ള കോള് എല്ലാവരും പ്രതീക്ഷിച്ചു ഞാന്‍ സൌദിയില്‍ എത്തിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളായിരുന്നു.ഒരു വര്‍ഷത്തിനിടെ  ഒരു മഴപോലും കണ്ടില്ല .ഇന്ന് ഒരു മഴ പെയ്യുമെന്ന് ഞാന്‍ വിശ്വസിച്ചു .ഉച്ചയായെപ്പഴേക്കും ആകാശം കറുത്തിരുണ്ട്കഴിഞ്ഞിരുന്നു .നാട്ടിലെ മഴകാലം മനസ്സില്‍ തത്തികളിക്കുകയായിരുന്നു അപ്പോള്‍.ഞാന്‍വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍മഴ  പെയ്താല്‍ ഇറങ്ങി  നനയണം എന്ന് കരുതിയിരുന്നു .തണുത്ത ഇളം കാറ്റു തഴുകി തലോടി  പോയി കൊണ്ടിരുന്നു . അങ്ങിങ്ങായി മിന്നല്‍ പിണറുകളും കണ്ടു .എല്ലാവരും മഴ പെയ്യുമെന്ന് ഉറപ്പിച്ചു .എന്‍റെ വണ്ടിയുടെ ഗ്ലാസില്‍ കണ്ണീര്‍ തുള്ളികള്‍ പോലെ രണ്ടു മൂന്നു തുള്ളികള്‍ ഇറ്റു വീഴാന്‍ തുടങ്ങി  ഞാന്‍ വണ്ടി ഒരു ഒഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി പുറത്തിറങ്ങി .തണുത്ത  കാറ്റു കൊണ്ട് നില്ക്കാന്‍ നല്ല സുഖം തോന്നി.
പെട്ടെന്ന് ദൂരെ നിന്നു വരുന്ന വാഹനങ്ങള്‍ നിര്‍ത്താതെ ഹോണ്‍ അടിക്കുന്നത് കേട്ടു നോക്കിയപ്പോള്‍  ആദ്യം എനിക്ക് 
ഒന്നും മനസ്സിലായില്ല .അപ്പോള്‍ ആകാശം ഒന്നുകൂടി ഇരുണ്ടിരുന്നു  കാറ്റിനും ശക്തി കൂടിയിരുന്നു .
മഴയെ പ്രതീക്ഷിച്ചു നിന്ന ഞാന്‍ കണ്ടത്  ശക്തമായ പൊടി കാറ്റാണ്.കുറെ നേരത്തേക്ക് ആ പ്രദേശമാകെ 
പൊടിപടലങ്ങള്‍ കൊണ്ട് മൂടി .ഞാന്‍ ഇതുവരെ വലിയ പൊടി കാറ്റു കണ്ടിട്ടില്ലായിരുന്നു .കുറച്ചു സമയം 
കഴിഞ്ഞപ്പോള്‍ അന്തരീഷം മെല്ലെ തെളിയാന്‍ തുടങ്ങി  അപ്പോള്‍ ആകാശവും വെളുത്തിരുന്നു  ഞാന്‍ മൌനമായി 
സ്നേഹിച്ച  പ്രതീക്ഷയോടെ കാത്തിരുന്ന മഴ  പെയ്യാതെ പിണങ്ങി എവിടെയോ പോയി മറഞ്ഞു .

Friday 2 September 2011

ഏഴുത്ത്

                                                             
       ഏഴുത്ത്
ഫോണില്‍ പ്രിയപെട്ടവരോട് പോലും 
സംസാരിക്കുമ്പോള്‍ വാക്കുകള്‍മുട്ടും
അങ്ങിനെ ഒരുപാട് വാക്കുകള്‍ കടമെടുത്തു 
സംസാരിച്ചു കടക്കാരനായി അതിലേറെ മടുപ്പും 
അങ്ങിനെയിരിക്കെ  പഴയ ഓര്‍മ്മകള്‍- 
തികട്ടി  വന്നപ്പോള്‍  പെന്നും പേപ്പറും എടുത്ത് 
പറയാനുള്ളത് പ്രിയപെട്ടവര്‍ക്ക് എഴുതി 
വാക്കുകളുടെ വസന്തമായിരുന്നു മുന്നില്‍ 
എല്ലാം എഴുതി കടം കൊണ്ടവാക്കുകളുടെ കടവും വീട്ടി. 
പിന്നീട്.............. 
ഒരിക്കല്‍ ഞാന്‍ എന്‍റെ ജീവിത..   
സഖിയോടു ചോദിച്ചു .
പറഞ്ഞതെല്ലാം ഓര്‍മ്മയുണ്ടോ 
അവള്‍ പറഞ്ഞു 
പറഞ്ഞതൊന്നും ഓര്‍മയില്ല 
എഴുതിയതെല്ലാം ഹൃദയത്തിലുണ്ട്.