Thursday 31 May 2012

ഭരണം


കോഴി കൂവുന്നത് 
നമുക്ക് വേണ്ടിയാണെന്ന് നാം കരുതും 
എന്നാല്‍ കോഴി കൂവുന്നത് നമുക്ക് വേണ്ടിയല്ല 
രാഷ്ട്രീയക്കാര്‍ നാട് ഭരിക്കുന്നത്‌ കണ്ടാല്‍ 
നമുക്ക് വേണ്ടിയാണെന്ന് നാം കരുതും 
എന്നാല്‍ നമുക്ക് വേണ്ടിയല്ല 
രാഷ്ട്രീയക്കാര്‍ക്ക് 
അധികാരം സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരം 
പാവപെട്ട ജനങ്ങള്‍ക്ക്‌ 
ജീവിതം നരകത്തെക്കാള്‍ ഭയാനകം .

Wednesday 30 May 2012

പ്രകൃതിയുടെ രാഷ്ട്രീയം

വഞ്ചന യിലും പരിഹാസത്തിലും 
അകപെട്ട വാക്കുകള്‍ 
മാനഹാനിയാല്‍
ആത്മഹത്യ ചെയ്തു .

പെയ്തു തീര്‍ന്ന ആകാശം 
വേദനയാല്‍ തേങ്ങി 
ജലവും മണ്ണും വീതം വെച്ചു 
തമ്മില്‍ തല്ലുന്നവര്‍ക്ക്
നല്‍കിയിട്ട് എന്തു കാര്യം .

കടല്‍ കോപത്തിലാണ് 
അന്നത്തെ അന്നത്തിനു പോയ 
തോണിക്കാരനെ മറിചിടാതെ
മനുഷ്യരുടെ കടന്നു കയറ്റത്തില്‍ 
അടിഞ്ഞു കൂടിയ കൊഴുപ്പിനെ 
കരയിലെ മണല്‍ തരിയില്‍ ഉരസി 
സ്വയം ശുദ്ധി യാകുകയാണ്
നില നില്‍പിന്റെ രാഷ്ട്രീയത്തില്‍  
പ്രകൃതിക്ക് മനുഷ്യനെക്കാള്‍ 
വിവേകമുണ്ട് .

Monday 28 May 2012

പറയാതെ വയ്യ

എന്‍റെ സ്വാകാര്യതയിലെ
വാക്കുകള്‍ 
ഊര് തെണ്ടികളാകുന്നു
എന്‍റെ കിനാവിന്‍റെ നിറം 
കറുപ്പും 
എന്‍റെ പ്രണയം കാമിനിയുടെ 
നഗ്ന മേനിയുമാകുന്നു 
എന്‍റെ സൌഹൃദം നീരുറവ 
പോലെ ശുദ്ധവും 
എന്‍റെ ജീവിതം 
എനിക്ക് പോലും 
തിരിച്ചറിയാന്‍ ക്കഴിയാതെ 
മൂടല്‍ മഞ്ഞിനാല്‍ മൂട പെട്ടിരിക്കുന്നു .

Saturday 26 May 2012

തിരിച്ചറിവ്


പകല്‍ 
മനുഷ്യര്‍ത്തിയുടെ 
തീ നാളങ്ങളില്‍ ഉറുമ്പുകള്‍ 
എരിഞ്ഞടങ്ങുമ്പോള്‍ 
സൂര്യനും കത്തി തീരുകയാണെന്ന്
  പലരും തിരിച്ചറിഞ്ഞില്ല . 
2                                                            

ആഴം കൂടിയ വാക്കുകള്‍ക്ക് 
ശുദ്ധ ജല സാന്നിധ്യം ഇല്ലെങ്കില്‍ 
കേള്‍വി കാരന് മനം മടുക്കും 
ചെവി ഏതു വാക്കും കേള്‍ക്കും 
വയര്‍ വാക്കുകളെ സ്നേഹിക്കാറില്ല . 

Thursday 24 May 2012

കുട


പുറത്തു മഴ ചാറുന്നുണ്ട് കുട എടുക്കണോ ,പുറത്തു പോകാന്‍ തയ്യാറെടുക്കുമ്പോള്‍ അയാള്‍ ആലോചിച്ചു .രണ്ടു നാളായി മഴ കുറവാണ്.ചിലപ്പോള്‍ മഴ ചാറി അങ്ങ് പോകുമായിരിക്കും .കുട എവിടെയെങ്കിലും വെച്ചു മറന്നാല്‍ പിന്നെ അത് മതിയാകും .ഇക്കൊല്ലം ഒന്ന് പോയി .ഇതു വരെ എന്‍റെ കയ്യില്‍ നിന്നു പോയ കുടയുടെ എണ്ണം പതിനൊന്ന്.കുട വാങ്ങുന്നത് ഞാനാണെങ്കിലും അതിന്‍റെ അവകാശികളും സൂക്ഷിപ്പുകാരും ഭാര്യയും കുട്ടികളുമാണ് .അതിനാല്‍ കുടപോയാല്‍ സമാദാനം തരില്ല .
ടൌണില്‍ നിന്നു മഴ പെയ്താല്‍ എവിടെയെങ്കിലും കയറി നില്‍ക്കാം .തിരുച്ചു വരുമ്പോള്‍ മഴ പെയ്താലാണ്‌ പ്രശ്നം .ബസ് ഇറങ്ങി കുറച്ചു നടക്കാനുണ്ട് വീട്ടിലേക്ക്.എല്ലാം ഒരു മനസ്സിലൂടെ  ചിത്രം പോലെ തെളിഞ്ഞു .എന്നിട്ടും   കുട വേണ്ട എന്ന് തീരുമാനിച്ചു അയാള്‍ ടൌണിലേക്ക് നടക്കാന്‍ ഇറങ്ങി .
പെട്ടെന്ന് പിന്നില്‍ നിന്നു ഭാര്യയുടെ ശബ്ദം -
"ങ്ങക്കെന്താ മനുഷ്യ പ്രാന്താണോ ഈ മഴയും കൊണ്ട് നടക്കാന്‍ ;ഒരു കൊട എടുത്തൂടെ,വല്ല പനിയും പിടിച്ചു കിടന്നാല്‍  ഞാന്‍ തന്നെ നോക്കണ്ടേ?.
അവളുടെ ശബ്ദം കേട്ടു അയാള്‍ തിരിഞ്ഞു നിന്നു . ചാറ്റല്‍ മഴ കൊള്ളാതിരിക്കാന്‍ തലയില്‍ കൈ വെച്ചു കുടക്കായി അയാള്‍  കാത്തു നിന്നു   .ഇതു വരെ പോയ കുടകളുടെ എണ്ണം അവള്‍ മറന്നത് കൊണ്ടാണോ ,അല്ലെങ്കില്‍ എനിക്ക് പനി പിടിക്കും എന്നുള്ള ആശങ്ക കൊണ്ടാണോ അവള്‍ നിര്‍ബന്ധിക്കുന്നത്‌ അയാള്‍ക്ക് മനസ്സിലായില്ല .
പകുതി ദൂരം കഴിഞ്ഞപ്പോള്‍ തന്നെ മഴ നന്നായി പെയ്യാന്‍ തുടങ്ങി .കുട എടുത്തില്ലെങ്കില്‍ ഇന്നത്തെ പോക്ക് തന്നെ മുടങ്ങിയേനെ .അവള്‍ പറഞ്ഞില്ലെങ്കില്‍ കുട എടുക്കില്ലായിരുന്നു.എന്തായാലും നന്നായി .
ടൌണി ലെത്തി പോയ കാര്യങ്ങള്‍ എല്ലാം തീര്‍ത്തു അയാള്‍ വീട്ടിലേക്ക് തിരിച്ചു .സമയം വല്ലാതെ വൈകിയിരുന്നു .ബസ്‌ ഇറങ്ങേണ്ട സമയമായപ്പോള്‍ കയ്യിലുള്ള സാധനങ്ങള്‍ എല്ലാം ഉണ്ടോ നോക്കിയപ്പോള്‍ കുട കാണാനില്ല .പച്ചകറി കൂടയിലും സീറ്റിനു അടിയിലും എല്ലാം ഒന്ന് കൂടി നോക്കി .എങ്ങും കാണുന്നില്ല .പുറത്താണെങ്കില്‍ നല്ല മഴയും .
അയാള്‍ ടൌണില്‍ പോയ സ്ഥലങ്ങളിലൂടെ എല്ലാം ഒന്ന് മനസ്സോടിച്ചു ,ആദ്യം പോയത് ഭാര്യയുടെ കാല് വേദനയുടെ അരിഷ്ടം വാങ്ങാന്‍ ചന്തു വൈദ്യരുടെ കടയിലേക്ക് ആയിരുന്നു .അവിടെ നിന്നു പോരുമ്പോള്‍ വൈദ്യര് കുട എടുത്തിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു .അപ്പോള്‍ എന്‍റെ കയ്യിലുണ്ട് ,പിന്നെ മീന്‍ വാങ്ങാന്‍ പോയപ്പോള്‍ ചെറിയ മഴ പെയ്തിരുന്നു .ഞാന്‍ കുട ചൂടിയാണ് മീന്‍ കടയുടെ മുന്നില്‍ നിന്നത് .
പിന്നെ പോയത് പച്ചകറി വാങ്ങാനാണ്.ഓര്‍മകള്‍ക്ക് ചെറിയൊരു മങ്ങല്‍ . എവിടെ വെച്ചു എന്ന് ഒരു പിടിയും കിട്ടുന്നില്ല .
ബസ്സിറങ്ങി ചോര്‍ന്നൊലിക്കുന്ന വെയിറ്റിംഗ് ഷെഡ്‌ ന്‍റെ ഒരു ഓരത്ത് കുറെ നേരം നിന്നു .സമയം കുറെ വൈകി ,അവളും കുട്ടികളും മാത്രമേ വീട്ടിലുള്ളൂ എല്ലാവരും പേടിച്ചിരിക്കുകയായിരിക്കും. 
ഒരു ചെറിയ ചോര്‍ച്ചയില്‍ അയാള്‍ വീട്ടിലേക്ക് നടന്നു .ആകെയുണ്ടായിരുന്ന കുടയായിരുന്നു അതും പോയി .ഈ മഴകാലം കഴിയും വരെ അതിന്‍റെ പിറു പിരുപ്പ് മാറൂല.നനഞ്ഞു കുതിര്‍ന്നു വീട്ടിലെത്തി വാതില്‍ തുറക്കുന്നതിനായി കാത്തു നിന്നു .
വാതില്‍ തുറന്നു അവള്‍ നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന  എന്നെ കണ്ടതും അവള്‍ക്കു കാര്യംപിടികിട്ടി .അവളുടെ  തുറിച്ച നോട്ടത്തില്‍ ഞാനൊരു കുറ്റവാളിയെ പോലെ തല കുമ്പിട്ടു നിന്നു .ടൌണില്‍ നിന്നു കൊണ്ട് വന്ന  സാധനങ്ങള്‍ വാങ്ങാതെ ,ഒരു തോര്‍ത്ത്‌ പോലും എടുത്തു തരാതെ ,അവള്‍ നീരസത്തോടെ  അകത്തേക്ക് പോയി .
മഴ കൊണ്ട് വന്ന  എനിക്ക് പനിക്കും എന്ന ആശങ്കമൂന്നോ നാലോ മണിക്കൂറിനുള്ളില്‍   അവളില്‍ നിന്നു നഷ്ട്ട പെട്ടത് ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത നിരാശ  തോന്നി .കയ്യിലുള്ള സാധനങ്ങള്‍ അവിടെ വെച്ചു അയാള്‍ കുട വാങ്ങാനായി  ടൌണിലേക്ക് നടന്നു .

Tuesday 22 May 2012

രൂപയും കേന്ദ്ര ഗവര്‍മെന്റും



മാസ ശമ്പളം കിട്ടാന്‍ ദിവസങ്ങള്‍ എണ്ണി യിരിക്കുകയാണ് ലോകത്തുള്ള എല്ലാ ഇന്ത്യന്‍ പ്രവാസികളും .രൂപയുടെ മൂല്യം ഇടിഞ്ഞ തിനാല്‍  വിദേശത്ത് കിട്ടുന്ന ദിനാറിനും,റിയാലിനും,ഡോളറിനു മെല്ലാം നല്ല മുല്യം തന്നെ .നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാം എന്നത് സന്തോഷം തന്നെ .പക്ഷെ നാട്ടില്‍ ഈ പണം ബാക്കിയാകുന്നില്ല എന്ന് തിരിച്ചറിയുമ്പോള്‍ അല്പം വേദനയും ഉണ്ട് .രണ്ടു വര്‍ഷം മുന്പ് പാവങ്ങളുടെ മീനായ മത്തിക്ക് ഇരുപതു രൂപ ഉണ്ടായിരുന്നിടത്ത് എന്ന് അറുപതു രൂപ നല്‍കണം .കോഴിയും ബീഫും പരമാവതി ഒഴിവാക്കാന്‍ ശ്രമിച്ചാലും മലയാളിക്ക് പച്ചകറി ഒഴിവാക്കാന്‍ കഴിയുമോ .തക്കാളിക്കും ഉള്ളിക്കുമെല്ലാം തീ പിടിച്ച വില .കുറച്ചു കാലം മുന്പ് വരെ നൂറു രൂപയുണ്ടെങ്കില്‍ ഒരു സഞ്ചി നിറയെ സാധനങ്ങള്‍ കിട്ടുമായിരുന്നു. ഇന്ന് നൂറു രൂപയ്ക്കു ഒന്നര കിലോ തക്കാളി മാത്രമേ കിട്ടുകയുള്ളൂ .ഈ രീതിയില്‍ പോയാല്‍ അഞ്ചു വര്‍ഷം കൂടി കഴിഞ്ഞാല്‍ നമ്മുടെ നാടിന്‍റെ സ്ഥിതി എന്താകും .അയാള്‍ രാജ്യമായ ശ്രീലങ്കയിലെയും ,പാകിസ്ഥാനിലെയും പണം പോലെ നമ്മുടെ രൂപ മാറും.ഇപ്പോഴെത്തെ തകര്‍ച്ച ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിയുമായിരുന്നു .പക്ഷെ അമേരിക്കന്‍ വിധേയത്വം 
പട്ടിണി രാജ്യമായ ഇന്ത്യയെ ഭരിക്കുന്ന കോടീശ്വരന്‍ മാര്‍ക്ക് ശക്തമായ നിലപാട് എടുക്കാന്‍ ധൈര്യമില്ലാതെ   പോയി .സംസ്ഥാനത്ത് വില കയറ്റം രൂക്ഷ മായി  ജനങ്ങള്‍ നട്ടം തിരിയുന്ന നേരത്ത് വലതും ഇടതും ഉപ തിരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് .കേരളത്തില്‍ ഒരു എം എല്‍ എ കുറവുട്ടെന്നു കരുതി ഒന്നും സംബവിക്കാനില്ല.
ഇത്തരം പ്രശ്നങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ഇവര്‍ക്ക് എത്ര നാള്‍ കഴിയും .ഭരണ വര്‍ഗം കുറച്ചേ ഉണ്ടാകും അവര്‍ക്കായി സ്റ്റാര്‍ ഹോട്ടെലുകള്‍ ഇനിയും ഉയരും .ജനങ്ങള്‍ക്ക്‌ റേഷനരിയുടെ ചോറും ചമ്മന്തിയും കുറെ കാലം കഴിയുമ്പോള്‍ അതും ഇല്ലാതാകും .എന്നാലും ഇവര്‍ക്ക് തന്നെ ഇനിയും വോട്ടു ചെയ്യണം ഇവര്‍ ഭരിക്കാനായി ജനിച്ചതാണല്ലോ .    

Sunday 20 May 2012

പുതപ്പ്


എനിക്ക് ആദ്യ സ്വപ്‌നങ്ങള്‍ പകര്‍ന്ന തറവാടിനു 
നിലത്ത് ചകിരി കരി തേച്ച തായിരുന്നു 
സമതലമല്ലാത്ത ആ നിലത്ത് പുല്ല് പായയില്‍ 
രണ്ടെറ്റം എത്താത്ത കീറി തുന്നിയ -
ഉടു തുണി പുതപ്പില്‍ ചുരുളുംപോള്‍
മേല്‍കൂരയുടെ ഓല കീറിനുള്ളിലൂടെ 
നക്ഷത്രങ്ങളെ കാണാമായിരുന്നു .
പുലരുമ്പോള്‍ പ്രകാശ രശ്മികള്‍ 
മേല്‍കൂര തുളച്ചു നാണയ വട്ടത്തില്‍ 
എന്നെ പുതയുമ്പോള്‍-ആ ഇളം 
ചൂടില്‍ ഒന്ന് കൂടി ചുരുളും 
ഡിസംബറിന്റെയും ജനുവരിയുടെയും 
തണുപ്പില്‍ ഉള്ളുറുങ്ങാതെ ഉറങ്ങുമ്പോള്‍ 
ഏറെ മോഹിച്ചത് ഒരു നല്ല പുതപ്പായിരുന്നു.

Wednesday 16 May 2012

റിയാലിറ്റി



 കുറച്ചുനാളുകള്‍ക്ക്മുന്‍പ്  ലെണ്ടനില്‍ ഒരു റിയാലിറ്റി ഷോ നടക്കുകയുണ്ടായി ബിഗ്‌ ബോസ്സ് എന്നായിരുന്നു ആ റിയാലിറ്റി ഷോയുടെ പേര് . പ്രസസ്തരായ കുറച്ചു ആളുകളെ ഒരുമിച്ചു ഒരു വലിയവീട്ടില്‍ താമസിപ്പിച്ചു അവരുടെ ജീവിതം സ്വകാര്യ ക്യാമറകള്‍ കൊണ്ട്  ഒപ്പിയെടുത്ത് വിലയിരുത്തി സമ്മാനം നല്‍കുന്ന ഒരു പരിപാടി .പട്ടിണി രാജ്യമായ ഇന്ത്യയില്‍ നിന്നു ഹിന്ദിയിലെ പ്രസസ്ത നടി ശില്പ ഷെട്ടി പങ്കെടുത്തു .
ഒടുവില്‍ ആരോ എഴുതി തയ്യാറാക്കിയ തിരകഥ പോലെ കോടി കണക്കിന് ഇന്ത്യക്കാരെ അപമാനിക്കാനുള്ള അവസരം മാക്കി തീര്‍ത്തു .ഇന്ത്യക്കാര്‍ക്ക് വൃത്തി കുറവാണെന്ന് കൂടെ മത്സരിച്ച ഒരു വെള്ള കുരങ്ങു പറഞ്ഞെത് കേട്ടു ശില്പ പൊട്ടി കരഞ്ഞു ലോകത്തിനു മുന്നില്‍ നമ്മുടെ നാണംകെടുത്തിയ അവളുടെ മുഖത്ത്അടിച്ചുഇറങ്ങിപോന്നിരുന്നെങ്കില്‍അതൊരുവലിയ കാര്യമാകുമായിരുന്നു.ഒടുവില്‍ 
ചാനലുകാര്‍കോടികള്‍സമ്പാതിച്ചുകുറെ കോടികളുമായി ശില്‍പയും മടങ്ങി .
ഇതു ഇപ്പോള്‍ പറഞ്ഞു വരുന്നത് ഈയിടെ ഞാനൊരു റിയാലിറ്റി ഷോ കാണാനിടയായി അമൃത ടി വി യില്‍ കഥയല്ല ജീവിതം എന്ന ഒരു റിയാലിറ്റി ഷോ .തകര്‍ന്ന കുടുംബങ്ങള്‍ ഒന്നിപ്പിക്കാന്‍ വേണ്ടി യുള്ള റിയാലിറ്റി ഷോ .
  മനുഷ്യന്‍ പ്രാകൃതമായി ജീവിച്ചപ്പോഴും പരിഷ്കരിയായിജീവിക്കുമ്പോഴും ദാമ്പത്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്അത് മനുഷ്യന്‍ ഉള്ള കാലത്തോളംഉണ്ടാകുകയും ചെയ്യും.നമ്മുടെ വീട്ടിലോ അടുത്ത വീട്ടിലോ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം .അത് പരമാവതി മറ്റു ആളുകളെ അറിയിക്കാതെ പ്രശ്നങ്ങള്‍ തീര്‍ക്കാനാണ് എല്ലാവരും ശ്രമിക്കാറ് .നമുക്ക് പറഞ്ഞു തീര്‍ക്കാന്‍ കഴിയാതെ വരുമ്പോഴാണ് നമ്മള്‍നാട്ടു പഞ്ചായത്ത്കളിലോ കുടംബകോടതികളിലോപോകാറ്.      
 അത്തരം കേസുകള്‍ നമ്മുടെ ചുറ്റു വട്ടത്തില്‍ ധാരാളം ഉണ്ട്.അതെല്ലാംഎത്ര പേര്‍ക്ക്അറിയാം.ചാനലുകാര്‍ക്ക് പ്രേക്ഷകര്‍ കുറഞ്ഞപ്പോള്‍വ്യതസ്തതക്ക് വേണ്ടിയും   സാമ്പത്തികനേട്ടത്തിന് വേണ്ടിയുംസാധാരണക്കാരായ ആളുകളുടെ കുടുംബ ജീവിതം ലോകത്തുള്ള എല്ലാ മലയാളികളെയും കാണിച്ചു  വിറ്റു കാശാക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഉള്ളതുംഇല്ലാത്തതുമായവൃത്തികെട്ടആരോപണങ്ങള്‍പരസ്പരംവിളിച്ചപറഞ്ഞു തന്‍റെഭാഗംവിജയിക്കാനുള്ള ശ്രമത്തില്‍ ഇതിലൂടെ സ്വയംകൂടുതല്‍ അപമാനിതയാകുന്നത് സ്ത്രീകള്‍  തന്നെയാണെന്ന് പങ്കെടുക്കുന്നവരും സ്ത്രീ വിമോച്ചകരും  മനസ്സിലാക്കുന്നില്ല .ഇതിലൂടെ ഇവര്‍ ഒന്നിച്ചാലും അച്ഛനും അമ്മയും  പരസ്പരം ഉന്നയിച്ച ആരോപണം ഇവരുടെ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ഇന്‍റെര്‍ നെറ്റിലൂടെ കണ്ട് രസിക്കാം.
 മറ്റു കുട്ടികള്‍ നെറ്റില്‍ നിന്നു ഡൌന്‍ലോഡ് ചെയ്തു സഹാപടിയുടെ അച്ഛന്റെയും അമ്മയുടെയും കഴിഞ്ഞ കാല ലീല വിലാസ കഥകള്‍  കണ്ട് രസിക്കുന്നത് ഭാവിയില്‍ കാണേണ്ടി വരും.അമ്മയെയും അച്ഛനെയും കണ്ടല്ലേ മക്കള്‍ വളരുക ഇങ്ങിനെ കണ്ടു വളരുന്ന കുട്ടികള്‍ ഭാവിയില്‍  എങ്ങിനെയായി തീരും എന്ന് ആരെങ്കിലും ചിന്തിച്ചിടുണ്ടോ.
 ഇവര്‍ വിളിച്ചു പറയുന്ന പല  കഥകളിലും ഇവരുടെ കൂട്ട് കുടുംബങ്ങളും സുഹൃത്തുക്കളും  ഉള്‍പെടുന്നു .അവരും അപമാനിക്കപെടുന്നു.  
 അഞ്ചും ആറും എപ്പിസോട് കൊണ്ടാണ് ഒരു പ്രശ്നമെങ്കിലും തീര്‍ക്കുന്നത് .ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ ചാനലിനു പുറത്തു ഇത്രയും സമയം കൊണ്ട് ഇതിലെ ജഡ്ജിംഗ് പാനലിനു എത്ര തകര്‍ന്ന കുടുംബ ബന്ധങ്ങള്‍   ഒന്നിപ്പിക്കാമായിരുന്നു.കോടികള്‍ മുടക്കിഇങ്ങിനെഒരുപരിപാടിനടത്തുന്നവര്‍സാമൂഹ്യസേവനം      ആണോ  ലക്‌ഷ്യം വെക്കുന്നത് .അല്ല എന്ന് ചിന്തിച്ചാല്‍ മനസ്സിലാകും . 
കാഴ്ചക്കാര്‍ക്ക്ആരാന്‍റെ അമ്മക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസം.മറ്റുള്ളവരുടെ സ്വകാര്യ പ്രശ്നങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും നല്ല താല്പര്യമയിരിക്കുമല്ലോ.പ്രതേകിച്ചു സ്ത്രീകള്‍ക്ക്.അവരെ തന്നെയാണ് ചാനലുകാരും ലക്‌ഷ്യം വെക്കുന്നത് .
ഇതില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ തൊലിക്കട്ടി അപാരം [എന്തെങ്കിലും ലീഗല്‍ സമ്മര്‍ദം ഉണ്ടോ എന്നറിയില്ല] 
പ്രിയ പെട്ടവരെ ദയവായി നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ ഈ പരിപാടി കാണിക്കരുത്. കാരണം റിയാലിറ്റി ജ്വരം ബാധിച്ച ഈകാലഘട്ടത്തില്‍ഈ പരിപാടി കണ്ടാല്‍ഇത്തരം വേദികളില്‍ പ്രത്യഷപെടാന്‍ അവരും ആശിച്ചു പോകും.വിദേശചാനലുകളില്‍നിന്നുകോപ്പിഅടിക്കുന്നനമ്മുടെ സംസ്കാരത്തിന് ചേരാത്ത ഇത്തരം പരിപാടികള്‍ കാണാതിരിക്കാന്‍ നിങ്ങളെ കുട്ടികളെയെങ്കിലും നിങ്ങള്‍ വിലക്കണം എന്നാണ് എന്‍റെ അഭിപ്രായം .

Tuesday 15 May 2012

മെഴുകുതിരി പോലെ പ്രവാസികള്‍

തണല്‍ മരം 


ഒരു പാട് പേര്‍ക്ക് തണലേകുന്ന 
വളര്‍ന്നു പന്തലിച്ച ഒരാല്‍ മരമാണ്
 പ്രവാസികള്‍ 
ആല്‍ മരത്തിന്‍റെ നനവ് തേടിപോയ 
അടി വേരുകളാണ് ഓരോ പ്രവാസിയും .





ചിലന്തിയെ പോലെ പ്രവാസി 
അമ്മയെ ഭക്ഷിച്ചാണ് ചിലന്തി -
കുഞ്ഞുങ്ങള്‍ പിറക്കുന്നത്‌ 
വീടും നാടും തെളിയുമ്പോള്‍ 
പ്രവാസികളും അമ്മ ചിലന്തിയെ-
പോലെ നിശ്ചലമാകും . 





Thursday 10 May 2012

ഒരു പിടി മണ്ണ്


ഒരിക്കല്‍ 
എന്‍റെ മനസ്സിലെ ഒരു പാട്
സ്വപ്നങ്ങള്‍ക്കിടയില്‍ നിന്നു 
ഒരു കൊച്ചു സ്വപ്നം മുളച്ചു 
ഞാന്‍ അതിയായി സന്തോഷിച്ചു 
ആ സന്തോഷം തീരും മുന്‍പേ 
ഒരു കടുത്ത വേനലില്‍ എന്‍റെസ്വപ്ന -
മുള നാമ്പ് കരിഞ്ഞു ഉണങ്ങിപോയി .
കുറച്ചു കാലങ്ങള്‍ക്ക് ശേഷം 
ഒരു സ്വപ്നം പിന്നെയും മുളച്ചു 
കണ്ട് കൊതി തീരും മുന്‍പേ 
നിര്‍ത്താതെ പെയ്ത ഒരു മഴയില്‍ 
അതും വീണു ഒലിച്ചു പോയി 
അതിന്‍റെ വേദന യില്‍ കഴിയുമ്പോള്‍ 
ഇന്നലെ ഒരു സ്വപ്നം മുളപൊട്ടി 
ആ തളിരിലകള്‍ എന്‍റെ മനസ്സിന് 
ഒരു വസന്തം തന്നെ സമ്മാനിച്ചു
ഇനി ശക്തമായ മഴയും വെയിലും ഏല്‍ക്കാതെ
കൈവള്ളയിലെ കിനാക്കള്‍ പോലെ നോക്കണം
എന്‍റെ മലയാള നാട്ടില്‍ ഒരു പിടി മണ്ണ് 
ഇതും പൂക്കാതെ പോയാല്‍ ഇനിയൊരു 
തിരിച്ചു വരവുണ്ടാകുകയില്ല .......


Sunday 6 May 2012

പ്രവാസി സംഘടന

പ്രവാസി സംഘടനകളെ നിര്‍ത്തു നിങ്ങളുടെ കോലം കെട്ടലുകള്‍.ആര്‍ക്കു വേണ്ടിയാണു നിങ്ങള്‍ നാട്ടിലെ രാഷ്ട്രീയത്തിന്‍റെ പതിപ്പ് കമ്മിറ്റികള്‍ ഉണ്ടാക്കി പരസ്പരം പോരാടുന്നത് .പത്ര താളുകളിലും ഇന്‍റെര്‍ നെറ്റിലും നിങ്ങളുടെ വിഴുപ്പലക്കല്‍ കണ്ട് നിങ്ങളെ പോലെ പ്രവാസികളായ ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നു .പ്രവാസികളുടെ വരുമാനം കൊണ്ട് പുരോഗതി കൈവരിക്കുകയും ഇപ്പോള്‍ നില നില്‍ക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തെ ഭരണവര്‍ഗ്ഗം ഇന്നും വാഗ്ദാനങ്ങള്‍ മാത്രം നല്‍കി വഞ്ചിക്കുകയും പ്രവാസികളുടെ ഒരു പാട് പ്രശ്നങ്ങള്‍ കണ്ടി ല്ലെന്ന് നടിക്കുകയും ചെയ്യുമ്പോള്‍ അതിനെതിരെ സന്ഘടിക്കാതെ പാവപെട്ട പ്രവാസികളുടെ പേരില്‍  രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി  തമ്മില്‍ തല്ലുന്ന നാണം കെട്ട പരിപാടി എത്രയും പെട്ടന്ന് നിര്‍ത്തുക .കേന്ദ്രത്തിലും കേരളത്തിലും ഇതു രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വന്നാലും അവഗണിക്കുന്ന  പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയം കലര്‍ത്താതെ ഒരു മിച്ചു ചേരേണ്ട കാലം കഴിഞ്ഞിരിക്കുന്നു .ഇനിയും ഇതിനെതിരെ ഒന്നിക്കാന്‍ വൈകിയാല്‍ അതിന്‍റെ പ്രത്യാകാതം എങ്ങിനെയായിരിക്കും പറയാന്‍ കഴിയില്ല .അപ്പോള്‍ ഈ പറയുന്ന പ്രവാസി സംഘടനകളുടെ കയ്യില്‍ നില്‍ക്കില്ല .ഇതിലെ വേറൊരു തമാശ പ്രവാസി സംഘടനകളിലെ നേതാക്കന്മാര്‍ എല്ലാം ഒരു തരത്തിലും പ്രയാസവും കഷ്ട്ടപാടും ഉള്ള ആളുകളല്ല  .സുഖമുള്ള  ജോലിയും കൈ നിറയെ റിയാലും ഉള്ള ആളുകളാണ്‌  ഇവര്‍.പണം കൂടുമ്പോള്‍ ഉള്ള ഒരു അസുഖം ഉണ്ടല്ലോ അധികാരം അതിനു വേണ്ടിയാണ് ഈ തമ്മിലടി .നാട്ടില്‍ നിന്നു വരുന്ന നേതാക്കന്മാര്‍ക്ക് സ്വീകരണം നല്‍കുക ,പത്ര താളുകളില്‍ വരാന്‍ വേണ്ടിയുള്ള ഷോ കള്‍നടത്തുക ഇതൊക്കെയാണ് ഇവരുടെ സംഘടന പ്രവര്‍ത്തനം .പ്രവാസികള്‍ എല്ലാം തിരിച്ചറിയേണ്ടിയിരിക്കുന്നു .   

Saturday 5 May 2012

മുല്ല പെരിയാര്‍

ഇപ്പം എന്തായി,ആന മയില്‍  ഒട്ടകം ,മലപ്പുറം കത്തി .മുല്ല പെരിയാര്‍ ആണുങ്ങള്‍ കൊണ്ടുപോയി .ചിദംബരം തമിള്‍ നാട്ടില്‍ പോയി പ്രസങ്ങിച്ചത്‌ എല്ലാവരും മറന്നു പോയോ .ഇതൊക്കെ ആദ്യമേ പ്ലാന്‍ ചെയ്ത കളികളാണ് .ഇതിന്‍റെ പര്യവസാനം എന്താകുമെന്നു കേന്ദ്ര ഗവര്‍മെണ്ടിനും ,കേരള ഗവര്‍മെണ്ടിനും നേരത്തെ അറിയാം .കോടതി വിധിയാണെന്ന് പറഞ്ഞു നമ്മള്‍ സമാധാനിക്കും  എന്ന് എല്ലാവര്‍ക്കും അറിയാം .ഇതു തിരിച്ചായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്‍റെ  കേന്ദ്ര ഭരണം നഷ്ട്ടപെടും .ഒരു കേന്ദ്ര മന്ത്രിയും ഒരു മലയാളിയും തമിള്‍ നാട്ടില്‍ കാല് കുത്തില്ല .ഇവിടെത്തെ കുറെ മറ്റവന്മാര്‍ [കേന്ദ്ര മന്ത്രിമാര്‍ ]പിന്‍ ബെഞ്ചി ലിരുന്നു എന്തു കോപ്പാണ് ചെയ്യുന്നത് ആര്‍ക്കറിയാം .ശക്തമായി ഒന്ന് പ്രതികരിക്കാന്‍ പോലും കഴിയാതെ നാണമില്ലാത്തവര്‍ രാഷ്ട്രീയം കളിക്കുന്നു .തമിള്‍ നാടിന്‍റെ ഒരു പ്രത്യകത അവര്‍ അവരുടെ പൊതു വിഷയത്തില്‍ അവര്‍ ഒറ്റ കെട്ടാണ്.നമ്മളോ ,വരും തിരഞ്ഞെടുപ്പുകള്‍ കുത്തി കൊട് വലുതായി.അവരെയും പറഞ്ഞിട്ട് കാര്യമില്ല .അവര്‍ അവരുടെ തൊഴില്‍ ചെയ്യുന്നു . കേരളത്തിലെ വോട്ടര്‍മര്‍ക്കാന് ആദ്യം ഉളുപ്പ് വേണ്ടത് .രാഷ്ട്രീയക്കാര്‍ അധികാരത്തിനായി പലതും കളിക്കും .ഡാം തകര്‍ന്നു കുറെ ആളുകള്‍ മരിച്ചാല്‍ രാഷ്ട്രീയകര്‍ക്ക് ഒന്ന് കൂടി ഉഷാറായി .ഡാം വിഷയത്തില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധം നെയ്യാറ്റിന്‍ കര ഉപ തിരഞ്ഞെടുപ്പിനെ ബാധിക്കുന്നതില്‍ നിന്നു  ശ്രദ്ധ തിരിക്കനാണോ  ഒഞ്ചി യത്തെ കൊലപാതകം എന്ന് സംശയികേണ്ടിയിരിക്കുന്നു .

Wednesday 2 May 2012

ഉത്തരം



ഒന്ന് നുള്ളി പോലും നോവിച്ചില്ല നിന്നെ ഞാന്‍ 
എന്നിട്ടും ഞാന്‍ നിന്‍റെ ശത്രുവായി 
നിന്‍റെ ആദര്‍ശ മാണോ എന്നെ നിന്‍റെ ശത്രുവാക്കിയത് 
അല്ലെങ്കില്‍ എന്‍റെ വിശ്വസമാണോ നിന്നെ പ്രകോപിച്ചത് 
എന്‍റെ മാറ് പിളര്‍ക്കും മുന്‍പ് -
പറയുക എന്‍റെ പ്രിയ സോദരാ.

Tuesday 1 May 2012

തമിഴരും പ്രണയവും



ഇന്ത്യന്‍ സിനിമയിലെ മലയാളം ,തമിള്‍ ,ഹിന്ദി ,കന്നഡ ,എന്നെ സിനിമകള്‍ ശ്രദ്ധിച്ചപ്പോള്‍ എനിക്ക് മനസ്സിലായ ഒരു കാര്യം നിങ്ങളോട് പങ്കു വെയ്ക്കാം .ഇന്ത്യന്‍ സിനിമയില്‍  തൊണ്ണൂറു ശതമാനവും പ്രണയത്തെ ആസ്പദമാക്കിയുള്ള  ചിത്രങ്ങളാണ്‌ നിര്‍മിക്കപെടുന്നത്.ഈ ചിത്രങ്ങളിലെല്ലാം പ്രണയത്തിന്റെയും  വിരഹത്തിന്‍റെയും വ്യത്യസ്ത മുഖങ്ങള്‍ നമ്മള്‍ കണ്ടു .പലപ്പോഴും പ്രണയം സിനിമക്കായി പരുവപെടുതുമ്പോള്‍ നമ്മുടെ പച്ചയായ ജീവിതത്തില്‍ നിന്നു അല്പം മാറിയുള്ള രീതികളാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ സ്വീകരിക്കാറുള്ളത്.നിലവിലുള്ള ഈതുടര്‍ച്ചയില്‍ നിന്നു തമിള്‍ സിനിമ മാറിച്ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു .തമിഴര്‍ ആധുനിക സംവിധാനങ്ങള്‍ സിനിമക്കായി ഉപയോഗിച്ച് ബഹളമയമാക്കുംപോഴും  പ്രണയത്തിന്‍റെ നിഷ്കളങ്കതയും, പരിമളവും, ത്യാകവും, സത്ത്യവുമെല്ലാം    പ്രണയത്തെ നമ്മുടെ ഹൃദയത്തോട്  ചേര്‍ത്ത് നിര്‍ത്താന്‍ തമിഴ് സിനിമക്കാകുന്നു .തമിഴില്‍ ഒരുപാട് സിനിമകള്‍ ചൂണ്ടി കാണിക്കാനുണ്ട്.എങ്കിലും ഒടുവില്‍ ഇറങ്ങിയ എങ്കെയും എപ്പോതും ,മൂന്ന് എന്നീ   സിനിമകളില്‍ ചിത്രീകരിച്ച പ്രണയം ആരും കൊതിക്കുന്ന രീതിയില്‍ നമ്മളുടെ മുന്നില്‍ സംഭവിച്ചോണ്ടിരിക്കുന്ന യഥാര്‍ത്ഥ ജീവിതം പോലെ അതിലെ സീനുകള്‍ ചിത്രീകരിച്ചിരിക്കുന്നു.മലയാളത്തിലെ കുറെ നല്ല സിനിമകള്‍   മറന്നു  കൊണ്ടല്ല ഇതു പറയുന്നത് .എങ്കിലും പ്രണയം ചിത്രീകരിക്കാന്‍ തമിള്‍ സിനിമ കഴിഞ്ഞേ മറ്റൊരു സിനിമ ഇന്ത്യയില്‍ ഉള്ളു .അത് മാത്രമല്ല  സ്റ്റാര്‍ വാല്യു നോക്കാതെ നല്ല സിനിമകള്‍ വിജയിപ്പിക്കുന്ന നല്ലൊരു പ്രേക്ഷക സമൂഹമായും അവര്‍ എന്നെ മാറി കഴിഞ്ഞു .അതിനാല്‍ സംവിധായകന് കഥയില്‍ വെള്ളം ചേര്‍ക്കാതെ നല്ല സിനിമകള്‍ ചെയ്യാന്‍ സാധിക്കുന്നു .